ajmal
അജ്മൽ

സുൽത്താൻ ബത്തേരി: കർണാടകയിൽ നിന്ന് പച്ചക്കറിയുമായി വരികയായിരുന്ന ഗുഡ്സ് ജീപ്പും എതിരെ വന്ന മിൽക് ടാങ്കറും കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു. കൽപ്പറ്റ കമ്പളക്കാട് പൂവനാരികുന്നിൽ നടുക്കണ്ടി അബ്ദുവിന്റെ മകൻ അജ്മൽ (21), കോഴിക്കോട് കൂരാച്ചുണ്ട് ചീനിയൻ വീട്ടിൽ സലാമിന്റെ മകൻ അൽത്താഫ് (21) എന്നിവരാണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് രണ്ടേകാലോടെ ഗുണ്ടൽപേട്ടക്കടുത്ത് കൂത്തന്നൂരിൽ വെച്ചായിരുന്നു അപകടം.
ഗുണ്ടൽപേട്ട ഭാഗത്തേക്ക് പോവുകയായിരുന്ന കർണാടക മിൽമയുടെ ടാങ്കറാണ് അപകടത്തിൽപെട്ടത്. ഇടിയുടെ ആഘാതത്തിൽ മറിഞ്ഞ ഗുഡ്സ് ജീപ്പിന്റെ അടിയിൽപ്പെട്ടുപോയ ഇരുവരെയും നാട്ടുകാർ പുറത്തെത്തിച്ചെങ്കിലും മരിച്ചിരുന്നു. അജ്മലിന്റെ ഉമ്മ താഹിറയുടെ സഹോദരി പുത്രനാണ് അൽത്താഫ്. ഹംന ഫാത്തിമയാണ് അജ്മലിന്റെ സഹോദരി.