കൽപ്പറ്റ: ബി.ജെ.പി കൽപ്പറ്റ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അഡ്വ. പി.ആർ ബാലകൃഷ്ണൻ അനുസ്മരണം നടത്തി. ബി.ജെ.പി മുൻ ജില്ലാ പ്രസിഡന്റും അഭിഭാഷകനും വാഗ്മിയുമായിരുന്നു അദ്ദേഹം.
വയനാട്ടിൽ ബി.ജെ.പി കെട്ടിപ്പടുക്കുന്നതിൽ വലിയ പങ്കാണ് അദ്ദേഹം വഹിച്ചത്. അനുസ്മരണ സമ്മേളനം ബി.ജെ.പി ജില്ലാ പ്രസിഡന്റ് കെ.പി മധു നിർവഹിച്ചു. മണ്ഡലം പ്രസിഡന്റ് ടി.എം സുബീഷ് അദ്ധ്യക്ഷത വഹിച്ചു. പി.സി മോഹനൻ, കൂട്ടാറ ഭാമോദരൻ, ശാന്തകുമാരി, ഷാജിമോൻ ചൂരൽമല, ശിവദാസൻ വിനായക , ബി.വി വിവേക് തുടങ്ങിയവർ സംബന്ധിച്ചു.