മീനങ്ങാടി: മീനങ്ങാടിയിൽ വിവിധ ഭാഗങ്ങളിൽ രണ്ടു ദിവസങ്ങളായി നടന്ന പരിശോധനയിൽ മയക്കുമരുന്നുമായി 5 പേർ പിടിയിലായി. മീനങ്ങാടി എസ്.ഐ സജീവന്റെ നേതൃത്വത്തിലുള്ള ടീമംഗങ്ങൾക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണ് നടപടി.
വെസ്റ്റ് ബംഗാൾ മുർഷിദാബാദ് സ്വദേശി സലീമിനെ (29) 3.55 ഗ്രാം ഹെറോയിനും 33 ഗ്രാം കഞ്ചാവുമായും, ബത്തേരി പിലായത്തൊടി വീട്ടിൽ മുഹമ്മദ് ഇജാസ് (22), ബീനാച്ചി പടിഞ്ഞാക്കര അനീസ് (23) എന്നിവരെ 3.15 ഗ്രാം എം.ഡി.എം.എയുമായും പിടികൂടി.
കഴിഞ്ഞ ദിവസം കാര്യമ്പാടി ടൗണിൽ നടന്ന പരിശോധനയിൽ 430 മില്ലിഗ്രാം എം.ഡി.എം.എയുമായി മുട്ടിൽ കാര്യമ്പാടി കാരക്കുനി ചോലക്കൽ വീട്ടിൽ ഷംനാസ് (26), കാര്യമ്പാടി കാരക്കുനി മുത്തമ്മ വീട്ടിൽ പി.എസ്.ഷാനിൽ (23) എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. മീനങ്ങാടി ടൗൺ, മാർക്കറ്റ് റോഡ്, കാര്യമ്പാടി എന്നിവിടങ്ങളിൽ നടന്ന പരിശോധനയിലാണ് പ്രതികൾ പിടിയിലായത്.