കൽപ്പറ്റ: കോൺഗ്രസ് സ്‌പെഷ്യൽ കൺവെൻഷൻ ഇന്ന് രാവിലെ 10 മണിക്ക് കൽപ്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തിൽ നടക്കും. കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ, പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ, കെ.പി.സി.സി ഭാരവാഹികൾ, എം.എൽ എമാർ, കെ.പി.സി.സി, ഡി.സി.സി ഭാരവാഹികളടക്കമുള്ളവർ കൺവെൻഷനിൽ പങ്കെടുക്കും. പാർട്ടിയുടെ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനും, കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നടപടികൾ വിശദീകരിക്കുന്നതിനും, പ്രക്ഷോഭ പരിപാടികൾക്ക് രൂപം നൽകുന്നതിനുമാണ് കൺവെൻഷൻ വിളിച്ചുചേർക്കുന്നത്. കോൺഗ്രസ് യൂണിറ്റ് കമ്മിറ്റി രൂപീകരണം, 137 ചലഞ്ച്, മെമ്പർഷിപ്പ് വിതരണം എന്നിവയും കൺവെൻഷനിൽ വിലയിരുത്തും.