
അമ്പലപ്പുഴ: ദേശീയ പോളോ മത്സരത്തിൽ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ട,എസ്.എൻ.ഡി.പി യോഗം കുട്ടനാട് സൗത്ത് യൂണിയനിലെ കോമന 15ാം നമ്പർ ശാഖയിലെ തറയിൽ ശ്രീജിത്തിന്റെ മകൾ ശ്രീക്കുട്ടി ശ്രീജിത്തിനെ ശാഖയുടെ നേതൃത്വത്തിൽ അനുമോദിച്ചു. യോഗത്തിൽ ശാഖായോഗം പ്രസിഡന്റ് വി.പൊന്നപ്പൻ അദ്ധ്യക്ഷനായി. യൂണിയൻ കൺവീനർ അഡ്വ. പി.സുപ്രമോദം ഉപഹാരം നൽകി. ഹർഷ വി.എസ്. വില്യമംഗലം, പുതുമന മധുസൂദനനൻ നമ്പൂതിരി , എസ്. എൻ എൽ. പി സ്കൂൾ മാനേജർ ശ്രീകുമാർ, വനിതാ സംഘം യൂണിയൻ സെക്രട്ടറി സി.പി. ശാന്ത , ദേവസ്വം ചെയർമാൻ ശശികുമാർ തുടങ്ങിയവർ സംസാരിച്ചു. ശാഖാ സെക്രട്ടറി രാജു പഞ്ഞിപ്പറമ്പ് സ്വാഗതം പറഞ്ഞു.