rally

ആലപ്പുഴ: സാർവ്വദേശീയ തൊഴിലാളി ദിനമായ മേയ് ദിനത്തിൽ എ.ഐ.ടി.യു.സി നേതൃത്വത്തിൽ റാലിയും സമ്മേളനവും സംഘടിപ്പിച്ചു. ആലപ്പുഴ ഏ.വി.ജെ ജംഗ്ഷനിൽ നടന്ന പൊതു സമ്മേളനം എ.ഐ.ടി.യു.സി ദേശിയ സമിതി അംഗം പി.വി.സത്യനേശൻ ഉദ്ഘാടനം ചെയ്തു. ആർ.പ്രദീപ് അദ്ധ്യക്ഷത വഹിച്ചു. ഡി.പി.മധു, പി.യു.അബ്ദുൾ കലാം, ബി.നസീർ എന്നിവർ സംസാരിച്ചു.കെ.എൽ.ബെന്നി, ടി.ആർ.ബാഹുലേയൻ, കെ.എസ്.വാസൻ, ഇ.ഇസഹാക്ക്, എ.ആർ.രങ്കൻ, അനിൽ തിരുവമ്പാടി, യേശുദാസ്, കുരുവിള, സലിം എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി. .ആർ.അനിൽ കുമാർ സ്വാഗതം പറഞ്ഞു. നൂറ് കണക്കിന് തൊഴിലാളികൾ പങ്കെടുത്ത പ്രകടനം പട്ടണം ചുറ്റി ടി.വി.തോമസ് സ്മാരകത്തിൽ സമാപിച്ചു.