
മാന്നാർ: എസ്.എൻ.ഡി.പി യോഗം പാവുക്കര 553-ാം നമ്പർ ശാഖായോഗം ഗുരുക്ഷേത്രത്തിലെ നാലാമത് ഗുരുദേവ-ശാരദാദേവി പ്രതിഷ്ഠാവാർഷികത്തിന് ഇന്നലെ തുടക്കമായി. പ്രതിഷ്ഠാ വാർഷിക സമ്മേളനം മാന്നാർ യൂണിയൻ ചെയർമാൻ ഡോ.എം.പി.വിജയകുമാർ ഉദ്ഘാടനം ചെയ്തു. യൂണിയൻ കൺവീനർ ജയലാൽ എസ്.പടീത്തറ അദ്ധ്യക്ഷത വഹിച്ചു. മാന്നാർ യൂണിയൻ വനിതാ സംഘം ചെയർപേഴ്‌സൺ ശശികല രഘുനാഥ്, കൺവീനർ പുഷ്പ ശശികുമാർ, യൂണിയൻ അഡ്ഹോക് കമ്മിറ്റി അംഗങ്ങളായ ദയകുമാർ ചെന്നിത്തല, ഹരി പാലമൂട്ടിൽ, പാവുക്കര വനിതാ സംഘം പ്രസിഡന്റ് സിന്ധു സുഭാഷ്, ക്ഷേത്രം ശാന്തി രാഹുൽ എന്നിവർ സംസാരിച്ചു. ശാഖാപ്രസിഡന്റ് സതീശൻ മൂന്നേത്ത് സ്വാഗതവും സെക്രട്ടറി വി.എൻ പുരുഷൻ നന്ദിയും പറഞ്ഞു. തുടർന്ന് ഗുരു സാഗരം മാസിക ചീഫ് എഡിറ്റർ സജീവ് കൃഷ്ണൻ പ്രഭാഷണം നടത്തി.10ന് പ്രതിഷ്ഠാ വാർഷിക പരിപാടികൾ സമാപിക്കും.