ambala

അമ്പലപ്പുഴ : അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ പാൽപ്പായസ വിതരണത്തിൽ ക്രമക്കേട് ആരോപിച്ച് പ്രാർത്ഥനാ യജ്ഞം സംഘടിപ്പിച്ച് ഭക്തജനക്കൂട്ടായ്മയുടെ പ്രതിഷേധം.ഒരു ദിവസം 135 ലിറ്റർ പാൽപ്പായസമുണ്ടാക്കി ഭക്തർക്ക് വിതരണം ചെയ്യാനാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് നൽകിയിരിക്കുന്ന നിർദ്ദേശം. എന്നാൽ ഇതിന് വിപരീതമായി 300 ഓളം ലിറ്റർ പാൽപ്പായസമുണ്ടാക്കി വില്പന നടത്തുന്നതായാണ് ഭക്തജനക്കൂട്ടായ്മയുടെ ആരോപണം. ക്ഷേത്രത്തിന്റെ തെക്കേ നടയിൽ ശ്രീ വാസുദേവ സേവാ സഭയുടെ നേതൃത്വത്തിൽ സംഘടിപ്പ്രച്ച പ്രാർത്ഥനായജ്ഞം ഗ്രാമ പഞ്ചായത്തംഗം സുഷമാ രാജീവ് ഉദ്ഘാടനം ചെയ്തു.