
ആലപ്പുഴ: സാർവദേശീയ തൊഴിലാളി ദിനാചരണത്തിന്റെഭാഗമായി ആൾ ഇന്ത്യ യുണൈറ്റഡ് ട്രേഡ് യൂണിയൻ സെന്റർ എ.ഐ.യു.ടി.യു.സി. ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ മേയ്ദിന റാലിയും സമ്മേളനവും നടത്തി. സമ്മേളനം കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി വർക്കേഴ്സ് യൂണിയൻ സംസ്ഥാനജനറൽ സെക്രട്ടറിയും, എസ്.യു.സി.ഐ കമ്യൂണിസ്റ്റ് ജില്ലാ സെക്രട്ടറിയുമായ എസ്. സീതി ലാൽ ഉദ്ഘാടനം ചെയ്തു. എ.ഐ.യു.ടി.യു.സി ജില്ലാ പ്രസിഡന്റ് കെ.ആർ.ശശി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി പി.ആർ.സതീശൻ, വൈസ് പ്രസിഡന്റ് എൻ.കെ.ശശികുമാർ എന്നിവർ സംസാരിച്ചു.തുടർന്ന്നടന്ന മേയ്ദിന റാലിയ്ക്ക് ജില്ലാ കമ്മറ്റിയംഗങ്ങളായ ടി.കെ.ഗോപിനാഥൻ,കെ.പി.മനോഹരൻ, വി ആർ. അനിൽ.ശശി മാവേലിക്കര പി.ഡി.സിദ്ധാർത്ഥൻ തുടങ്ങിയവർ നേതൃത്വം നല്കി.
ആൾ ഇന്ത്യ യുണൈറ്റഡ് ട്രേഡ് യൂണിയൻ സെന്റർ എ.ഐ.യു.ടി.യു.സി. ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ മേയ്ദിന റാലിയും സമ്മേളനവും കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി വർക്കേഴ്സ് യൂണിയൻ സംസ്ഥാനജനറൽ സെക്രട്ടറിയും, എസ്.യു.സി.ഐ കമ്യൂണിസ്റ്റ് ജില്ലാ സെക്രട്ടറിയുമായ എസ്. സീതി ലാൽ ഉദ്ഘാടനം ചെയ്യുന്നു