അമ്പലപ്പുഴ: ബസ് ചാർജ് ഉൾപ്പെടെയുള്ള ഗതാഗത രംഗത്തെ ചാർജ് വർദ്ധനവും കറന്റ് കട്ടും കറന്റ് ചാർജ് വർദ്ധനവും ജനങ്ങൾക്കുള്ള എൽ.ഡി.എഫ് സർക്കാരിന്റെ മേയ്ദിന സമ്മാനമാണന്ന് കേരളാ കോൺഗ്രസ് സംസ്ഥാന സ്റ്റിയറിംഗ് കമ്മറ്റി അംഗം ബേബി പാറക്കാടൻ പറഞ്ഞു. കേരള കോൺഗ്രസ് പുന്നപ്ര മണ്ഡലം അംഗത്വവിതരണ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യോഗത്തിൽ നിയോജകമണ്ഡലം പ്രസിഡന്റ് മുരളി പര്യാത്ത് അദ്ധ്യക്ഷത വഹിച്ചു.എൻ.അജിത് രാജ് ,ബിനു മദനൻ , നീതു നിശാന്ത് ,ലൈസമ്മ ബേബി ,രവി പ്രകാശ് കുമാർ, സുനിൽ തെക്കേപ്പറമ്പ് എന്നിവർ സംസാരിച്ചു. കൃഷിനാശം മൂലം വമ്പിച്ച നാശനഷ്ടം സംഭവിച്ചു കൃഷിക്കാർക്ക് നഷ്ടപരിഹാരം അടിയന്തരമായി വിതരണം ചെയ്യണമെന്ന് യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.