അരൂർ: ഒഴിഞ്ഞ കെട്ടിടത്തിനുള്ളിൽ മരംവെട്ട് തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി. അരൂർ പഞ്ചായത്ത് മൂന്നാം വാർഡ് കൊച്ചുപറമ്പിൽ സാബു രാജ് (48) ആണ് മരിച്ചത്. അരൂർ കോട്ടപ്പുറം കടവിന് സമീപം ഫിഷറീസ് വകുപ്പിന്റെ ഒഴിഞ്ഞ കെട്ടിടത്തിൽ കഴിഞ്ഞ ദിവസം രാവിലെയാണ് മൃതദേഹം കാണപ്പെട്ടത്. ഭാര്യ: വിജയമ്മ. മകൾ: അഗ്‌നീശ്വരി.