
ആലപ്പുഴ: തൊഴിലാളി പ്രസ്ഥാനത്തിന്റെ പിതാവായ വാടപ്പുറം ബാവയുടെ അൻപത്തിമൂന്നാം ചരമവാർഷികവും ലോക തൊഴിലാളി ദിനാഘോഷവും വാടപ്പുറം ബാവ ഫൗണ്ടേഷൻ ആചരിച്ചു.
ഇന്നത്തെ തൊഴിലാളികൾ നേരിടുന്ന പ്രതിസന്ധികൾ എന്ന വിഷയത്തിൽ സംഘടിപ്പിച്ച സെമിനാർ വാടപ്പുറം ബാവ ഫൗണ്ടേഷൻ പ്രസിഡന്റ് സജീവ് ജനാർദനൻ ഉദ്ഘാടനം ചെയ്തു. ഫൗണ്ടേഷൻ രക്ഷാധികാരി ഡോ. നെടുമുടി ഹരികുമാർ അദ്ധ്യക്ഷത വഹിച്ചു. പി.ഡി.ശ്രീനിവാസൻ, എസ്.എൻ.മോഹൻ രാജ് , ഡി.കൈലാസ്, ടി.സി.ജയന്ത്, ടി.ഡി.വിനയചന്ദ്രൻ, എസ്.എൻ.ഷാജി, ഉദയകുമാർ വാടപ്പുറം എന്നിവർ സംസാരിച്ചു.