
ചേർത്തല: നഗരസഭ നടപ്പാക്കുന്ന സമ്പൂർണ ഖരമാലിന്യ ശുചിത്വ പരിപാടിയായ 'ചേലൊത്ത ചേർത്തല' പരിപാടിക്ക് ആരംഭംകുറിച്ച് ശുചിത്വ സർവേയ്ക്ക് തുടക്കമായി. നഗരസഭാ ചെയർപേഴ്‌സൺ ഷേർളി ഭാർഗവൻ സർവേ ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്‌സൺ ലിസി ടോമിയാണ് ചെയർപേഴ്‌സന്റെ വീട്ടിൽ നിന്ന് മൊബൈൽ ആപ്പ് വഴി വിവരങ്ങൾ ശേഖരിച്ചത്. നഗരത്തിലെ മുഴുവൻ വീടുകളിലും കടകളിലും സ്ഥാപനങ്ങളിലും കയറിയിറങ്ങി വോളണ്ടിയർമാർ വിവരങ്ങൾ ശേഖരിക്കുമെന്ന് ചെയർപേഴ്‌സൺ അറിയിച്ചു. കുടുംബശ്രീ, ഹരിത കർമ്മസേന എന്നിവരുടെ സഹായത്തോടെ തെരഞ്ഞെടുത്ത 140 സന്നദ്ധ പ്രവർത്തകരാണ് സർവേയിൽ പങ്കെടുക്കുന്നത്.ചടങ്ങിൽ നഗരസഭാ വൈസ് ചെയർമാൻ ടി.എസ്. അജയകുമാർ അദ്ധ്യക്ഷത വഹിച്ചു. സ്റ്റാന്റിംഗ് കമ്മറ്റി അംഗങ്ങളായ സ്മിതാ സന്തോഷ്, ജി. രഞ്ജിത്ത്, കൗൺസിലർമാരായ പി. ഉണ്ണികൃഷ്ണൻ, ആശാമുകേഷ്,പുഷ്പകുമാർ,നഗരസഭാ സെക്രട്ടറി ടി.കെ. സുജിത് എന്നിവർ സംസാരിച്ചു.വാളണ്ടിയേഴ്‌സിനുള്ള ഏകദിന പരിശീലനവും നഗരസഭാ ചെയർപേഴ്‌സൺ ഷേർളി ഭാർഗവൻ ഉദ്ഘാടനം ചെയ്തു.
സന്നദ്ധ പ്രവർത്തകർക്കുള്ള പരിശീലനത്തിന് നഗരസഭാ സെക്രട്ടറി ടി.കെ.സുജിത്, എൻ.കെ. പ്രകാശൻ, എം. രാജേഷ്, ദൃശ്യ അനീഷ്,ഐ.ആർ.ടി.സി സംസ്ഥാന കോ-ഓർഡിനേറ്റർ ജയൻ ചമ്പക്കുളം തുടങ്ങിയവർ നേതൃത്വ നൽകി. മുബൈ ഐ.ഐ.ടി- കില സംരംഭമായ കാൻ ആലപ്പി ടീമാണ് സർവ്വേയ്കാവശ്യമായ സാങ്കേതിക സഹായം നൽകുന്നത്.