ചെങ്ങന്നൂർ: എസ്.എൻ.ഡി.പി യോഗം ചെങ്ങന്നൂർ യൂണിയന്റെ മുഴുവൻ ശാഖകളിലെ ഭാരവാഹികളുടെയും പോഷക സംഘടനാ ഭാരവാഹികളുടെയും സയുക്ത യോഗം ഇന്ന് ഉച്ചക്ക് രണ്ടിന് എസ്.എൻ.ഡി.പി യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി ഉദ്ഘാടനം ചെയ്യും. ചെങ്ങന്നൂർ വൈ.എം.സി.എ ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ യൂണിയൻ ചെയർമാൻ അനിൽ അമ്പാടി അദ്ധ്യക്ഷത വഹിക്കും. യോഗം കൗൺസിലർ കെ.ഡി.രമേശ് ആമുഖ പ്രഭാഷണവും യൂത്ത് മൂവ്‌മെന്റ് സംസ്ഥാന പ്രസിഡന്റ് സന്ദീപ് പച്ചയിൽ മുഖ്യ പ്രഭാഷണവും നടത്തും. യൂണിയൻ അഡ്.കമ്മറ്റി അംഗങ്ങളായ കെ.ആർ.മോഹനൻ, എസ്.ദേവരാജൻ, ബി.ജയപ്രകാശ് തൊട്ടാവാടി, സുരേഷ് വല്ലന, കെ.ആർ.മോഹനൻ കൊഴുവല്ലൂർ, അനിൽ കണ്ണാടി എന്നിവർ സംസാരിക്കും.യൂണിയൻ കൺവീനർ അനിൽ.പി.ശ്രീരംഗം സ്വാഗതവും വൈസ് ചെയർമാൻ രാഖേഷ് കോഴഞ്ചേരി നന്ദിയും പറയും. ശാഖകളിൽ നിന്നും വരുന്ന വാഹനങ്ങൾ ഭാരവാഹികളെ വൈ.എം.സി.എ.യിൽ ഇറക്കി ബിസിനസ് ഇന്ത്യ ഗ്രൗണ്ടിൽ പാർക്ക് ചെയ്യണമെന്ന് യൂണിയൻ കൺവീനർ അനിൽ.പി.ശ്രീരംഗം അറിയിച്ചു.