
ചേർത്തല: കെ.എസ്.ആർ.ടി.സി റിട്ട ചെക്കിംഗ് ഇൻസ്‌പെക്ടർ മാരാരിക്കുളം വടക്ക് വരകാടി മാനാട്ട് സുരഭില വീട്ടിൽ എൻ.സുരേന്ദ്രൻ (70) നിര്യാതനായി. എസ്.എൻ ട്രസ്റ്റ് ഡയറക്ടർ ബോർഡ് അംഗവും കണിച്ചു കുളങ്ങര ദേവസ്വം ജീവനക്കാരനുമായിരുന്നു. കണിച്ചുകുളങ്ങര ദേവസ്വം ഭരണ സമിതി അംഗം,കണിച്ചുകുളങ്ങര സ്‌കൂൾ മാനേജിംഗ് കമ്മിറ്റി അംഗം, കണിച്ചുകുളങ്ങര സർവീസ് സഹകരണ ബാങ്ക് ഭരണ സമിതി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: സതി. മക്കൾ:മായ,അഞ്ജു (എഴുപുന്ന പഞ്ചായത്ത്),ചിത്ര (എറണാകുളം മെഡിക്കൽ കോളേജ്). മരുമക്കൾ:കെ.ബി.സജീവൻ (ഇന്ത്യൻ ഓവർസീസ് ബാങ്ക് പുന്നപ്ര),സ്വരാജ് (ചേർത്തല കോടതി),രവികുമാർ (പ്രതിനിധി മാതൃഭൂമി,മാരാരിക്കുളം,അഡ്വക്കേറ്റ് ആലപ്പുഴ).സഞ്ചയനം ശനിയാഴ്ച വൈകിട്ട് 3 ന്