ചേർത്തല: കോൺഗ്രസ് പാർട്ടിയുടെ താഴെത്തട്ടിലെ യൂണിറ്റായ സി.യു.സി യുടെ രൂപീകരണം 31ന് മുമ്പ് പൂർത്തിയാക്കുവാൻ മണ്ഡലം കമ്മറ്റി പ്രസിഡന്റുമാരെ ചുമതലപ്പെടുത്തിയാതായി കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. മരിയാപുരം ശ്രീകുമാർ പറഞ്ഞു.കോൺഗ്രസ് ചേർത്തല നിയോജക മണ്ഡലം നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പി.ഉണ്ണിക്കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.ഡി.സി.സി പ്രസിഡന്റ് അഡ്വ.ബി.ബാബു പ്രസാദ്,കെ.പി.സി.സി ജനറൽ സെക്രട്ടറി എ.എ.ഷുക്കൂർ,സി.കെ.ഷാജിമോഹൻ, ബി.ബൈജു,കെ.ആർ. രാജേന്ദ്രപ്രസാദ്,വി.എൻ.അജയൻ,ഐസക് മാടവന,ജയലക്ഷ്മി അനിൽകുമാർ, സുബ്രഹ്മണ്യദാസ്, ആർ.ശശിധരൻ, മധു വാവക്കാട്,അഡ്വ.സി.ഡി.ശങ്കർ,ടി.എച്ച്. സലാം,സജി കുര്യാക്കോസ്, എൻ.ശ്രീകുമാർ,ജയശ്രീ എന്നിവർ സംസാരിച്ചു.