
പുന്നമൂട്: പുന്നമൂട് പബ്ലിക് ലൈബ്രറിയും റസിഡൻസ് അസോസിയേഷനും ചേർന്ന് സംഘടിപ്പിച്ച വേനൽക്കാല വിദ്യാർത്ഥി പരിശീലനക്കളരിയായ 'ഏപ്രിൽ മൊട്ടുകൾ ', സമാപിച്ചു. ഏപ്രിൽ 7ന് ആരംഭിച്ച കളരിയിൽ, പ്രസംഗ പരിശീലനം, കവിത ചൊല്ലൽ, കഥ പറയൽ, പ്രശ്‌നോത്തരി, നൃത്തം എന്നീ ഇനങ്ങളിൽ പരിശീലനം നൽകി.17 കുട്ടികൾ കളരിയിൽ പങ്കെടുത്തു. സമാപന സമ്മേളനം ലൈബ്രറി കൗൺസിൽ മാവേലിക്കര താലൂക് വൈസ് പ്രസിഡന്റ് പ്രൊഫ.സുകുമാരബാബു ഉദ്ഘാടനം ചെയ്തു. കായംകുളം എസ്.എൻ സെൻട്രൽ സ്‌കൂൾ അദ്ധ്യാപിക ജ്യോതി ടീച്ചർ, നൃത്താദ്ധ്യാപകൻ ബാലചന്ദ്രൻ, ലൈബ്രറി ജോയിന്റ് സെക്രട്ടറി പി.ചന്ദ്രൻ,ദേവകിയമ്മ തയ്യിൽ, ബാലാവേദി സെക്രട്ടറി ഗൗരി എന്നിവർ
സംസാരിച്ചു.