
തൃശൂർ: പുളിക്കൽ വാറുണ്ണി മകൻ ഡോ. പി.വി. ഫ്രാൻസിസ് (റിട്ട. പ്രൊഫസർ, മെഡിക്കൽ കോളേജ് - 87) നിര്യാതനായി. കോട്ടയം, കോഴിക്കോട് എന്നീ മെഡിക്കൽ കോളേജുകളിലെ സേവനത്തിനുശേഷം തൃശൂർ മെഡിക്കൽ കോളേജ് സർജറി വിഭാഗം മേധാവിയായാണ് വിരമിച്ചത്. ആർമി മെഡിക്കൽ കോറിൽ മേജറായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
സംസ്‌കാരം നാളെ 3.30ന് ലൂർദ്ദ് മെട്രോപോളിറ്റൻ കത്രീഡ്രൽ സെമിത്തേരിയിൽ. ഭാര്യ: ലില്ലി ഫ്രാൻസീസ് (പാനിക്കുളം കുടുംബാംഗം). മക്കൾ: നീന ജോസ്, റോസ് മേരി, ഡോ. ജോർജ്ജ് (അനസ്‌തെറ്റിസ്റ്റ് വെസ്റ്റ് ഫോർട്ട് ഹോസ്പിറ്റൽ തൃശൂർ). മരുമക്കൾ: ജോസ് സെബാസ്റ്റ്യൻ തോപ്പിൽ (എൻജിനിയർ), സെബാസ്റ്റ്യൻ വടക്കുംഞ്ചേരി (എൻജിനിയർ), പ്രിട്ടി ജോർജ്ജ് (എൻജിനിയർ).