
മാവേലിക്കര: സംസ്ഥാന സർക്കാരിന്റെ ഒന്നാം വാർഷിക ആഘോഷത്തിന്റെ ഭാഗമായി മാവേലിക്കര ഗവ.ടി.ടി.ഐയിൽ നടന്ന ഇന്ത്യൻ ഗ്രാമോത്സവം എം.എസ് അരുൺകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. മാവേലിക്കര നഗരസഭാധ്യക്ഷൻ കെ.വി.ശ്രീകുമാർ അദ്ധ്യക്ഷനായി. ഹരിയാനയുടെ ഫാഗ്, ഖൂമർ, അസമിന്റെ ഭോർത്താൽ, ബിഹു, രാജസ്ഥാന്റെ ചക്രി, കൽബെലിയ നൃത്തങ്ങൾ അരങ്ങേറി. ഭാരത് ഭവൻ മെമ്പർ സെക്രട്ടറി പ്രമോദ് പയ്യന്നൂർ, ലളിത രവീന്ദ്രനാഥ്, അനി വർഗീസ്, ശാന്തി അജയൻ, സജീവ് പ്രായിക്കര, ഉമയമ്മ വിജയകുമാർ, എസ്.രാജേഷ്, ലീല അഭിലാഷ്, എ.മഹേന്ദ്രൻ, അഡ്വ.ജി.ഹരിശങ്കർ, മുരളി തഴക്കര, പി.പ്രമോദ് എന്നിവർ സംസാരിച്ചു. കെ.മധുസൂദനൻ സ്വാഗതവും ഡി.തുളസീദാസ് നന്ദിയും പറഞ്ഞു.