
പൂച്ചാക്കൽ : എ.ഐ.ടി യു .സി അരൂർ ഈസ്റ്റ് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ മേയ്‌ദിന റാലിയും സമ്മേളനവും നടത്തി. പൊലീസ് സ്റ്റേഷൻ പരിസരത്ത് നിന്ന് ആരംഭിച്ച റാലി പൂച്ചാക്കൽ തെക്കേക്കരയിൽ സമാപിച്ചു. എ.ഐ.ടി.യു സി ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ.എം.കെ ഉത്തമൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഇ.എം. സന്തോഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ടി.ആനന്ദൻ സ്വാഗതം പറഞ്ഞു. ഡി.സുരേഷ് ബാബു, കെ. ബാബുലാൽ, കെ.എസ്. രാജേന്ദ്രൻ,കെ.ജി.രഘുവരൻ, ബീന അശോകൻ എന്നിവർ സംസാരിച്ചു.