sfi

ചാരുംമൂട്: എസ്.എഫ്.ഐ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി പാലമേൽ വടക്ക് ലോക്കൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന പെനാൽറ്റി ഷുട്ടൗട്ട് ടൂർണമെന്റ് മുൻ എംഎൽഎ ആർ.രാജേഷ് ഉദ്ഘാടനം ചെയ്തു. ശ്രവ്യ അധ്യക്ഷത വഹിച്ചു.

സി.പി.എം എൽ.സി സെക്രട്ടറി ആർ.രഘുനാഥ്, ലോക്കൽ കമ്മിറ്റി അംഗങ്ങളായ ആർ.ശശികുമാർ, ആനന്ദ്, ദിലീപ് മുഹസിൻ.എസ്.എഫ്.ഐ ഏരിയാ സെക്രട്ടറി എസ്.നിയാസ്, മേഖലാ സെക്രട്ടറി അനന്ദു,ഹരികൃഷ്ണൻ, രവീന്ദ്രൻ, സുനി ആനന്ദ്, അഭിലാഷ്, അനന്ദു, ശ്രീക്കുട്ടൻ, അർജുൻ,അശ്വൻ തുടങ്ങിയവർ സംസാരിച്ചു.

ടൂർണമെന്റിൽ 16 ഓളം ടീമുകൾ പങ്കെടുത്തു. വിജയികളായ പ്രതിഭ, ഈഗിൾസ് ടീമുകൾക്ക് ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. രജനി സമ്മാനങ്ങൾ നൽകി