
പൂച്ചാക്കൽ: എസ്.എൻ.ഡി.പി യോഗം 2681-ാം നമ്പർ പാണാവള്ളി ശാഖയിലെ ശിവഗിരി കുടുംബ യൂണിറ്റിന്റെ വാർഷിക യോഗം യൂണിയൻ മുൻ കൗൺസിലർ ദിനദേവൻ ഉദ്ഘാടനം ചെയ്തു. ശാഖാ സെക്രട്ടറി ഇ.കെ. പുരുഷോത്തമൻ അദ്ധ്യക്ഷനായി. വനിതാ സംഘം യൂണിയൻ പ്രസിഡന്റ് റാണി ഷിബു മുഖ്യപ്രഭാഷണം നടത്തി. ശാഖാ പ്രസിഡന്റ് ദേവദാസ്, വൈസ് പ്രസിഡന്റ് പി.എം. പ്രകാശൻ പേക്കിയിൽ തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികളായി ടി. മനോഹരൻ ( കൺവീനർ) രാധാകൃഷ്ണൻ ( ജോ. കൺവീനർ ) എന്നിവരെ തിരഞ്ഞെടുത്തു.