krishnaraj

ചാരുംമൂട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ നഗ്നചിത്രം സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച കേസിൽ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം വയ്യാനം ഇട്ടിവ ചരുവിള പുത്തൻവീട്ടിൽ കൃഷ്ണരാജി (21)നെയാണ് നൂറനാട് സി.ഐടി.മനോജ്, എസ്.ഐ അജിത്ത് എന്നിവരുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട നൂറനാട് സ്വദേശിയായ പെൺകുട്ടിയുടെ ചിത്രമെടുത്ത് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചതായാണ് കേസ്.