
തുറവൂർ:പറയകാട് നാലുകുളങ്ങര മഹാദേവി ക്ഷേത്രത്തിൽ ഭാഗവത സപ്താഹയജ്ഞം തുടങ്ങി. ക്ഷേത്രാങ്കണത്തിൽ പ്രത്യേകം സജ്ജീകരിച്ച യജ്ഞ മണ്ഡപത്തിൽ ഹൈക്കോടതി റിട്ട.ജസ്റ്റീസ് സിരിജഗൻ ഭദ്രദീപം പ്രകാശിപ്പിച്ചു. പ്രീത ബാലേഷ് വിഗ്രഹം സമർപ്പിച്ചു. യജ്ഞാചാര്യൻ വളവനാട് വിമൽ വിജയ് ഭാഗവത മാഹാത്മ്യ പ്രഭാഷണം നടത്തി. ക്ഷേത്രം മേൽശാന്തി വാരണം ടി.ആർ.സിജി ശാന്തി യജ്ഞശാലയിലെ വൈദിക ചടങ്ങുകൾക്ക് കാർമ്മികത്വം വഹിക്കും. സമാപന ദിവസമായ 8 ന് രാവിലെ 5ന് 1008 നാളികേരത്താലുള്ള അഷ്ടദ്രവ്യ മഹാഗണപതി ഹോമം നടക്കും. തന്ത്രി കുമരകം ജിതിൻ ഗോപാൽ മുഖ്യകാർമ്മികനാവും.