കായംകുളം:കണ്ടല്ലൂർ ആസ്ഥാനമായി തണൽ ക്രിയേറ്റീവ് ഫിലിം സൊസൈറ്റിക്ക് രൂപം നൽകി. സിനിമാതാരം സുനിൽ സുഖദ ഉദ്ഘാടനം ചെയ്തു.

കായംകുളം സന്തോഷ് കുമാറിനെ ചടങ്ങിൽ ആദരിച്ചു. തണൽ ക്രിയേറ്റീവ് ഫിലിം സൊസൈറ്റി ചെയർമാൻ സോണി ശങ്കറുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ആലപ്പുഴ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിപിൻ സി.ബാബു വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ എ.ശോഭ. കണ്ടല്ലൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് തയ്യിൽ പ്രസന്നകുമാരി തുടങ്ങിയവർ പങ്കെടുത്തു.