കായംകുളം: കേരള മുസ്ലിം യുവജന ഫെഡറേഷൻ പെരിങ്ങാല യൂണിറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന പെരുന്നാൾ കിറ്റ് വിതരണം കായംകുളം മുസ്ലിം ജമാഅത്ത് മുൻ പ്രസിഡന്റ് ഇ സമീർ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ഷമീർ കോട്ടപ്പറമ്പിൽ അധ്യക്ഷത വഹിച്ചു. ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ ജില്ലാ ജനറൽ സെക്രട്ടറി കെ.ജലാലുദ്ദീൻ മൗലവി മുഖ്യപ്രഭാഷണം നടത്തി. മുനിസിപ്പൽ കൗൺസിലർ അൻസാരി കോയിക്കലേത്ത്, സാദിഖ് മൗലവി അൽ ഹസനി, സിദ്ദീഖ് മൗലവി, അനീസ് ജലാൽ, സമീർ കോയിക്കലേത്ത് എന്നിവർ സംസാരിച്ചു.