ആലപ്പുഴ: ഓൾ കേരള സ്കൂൾ ഹെൽത്ത് നഴ്സസ് യൂണിയന്റെ മൂന്നാമത് ജില്ലാ സമ്മേളനം എൻ.ജി.ഒ യൂണിയൻ ഹാളിൽ സി.ഐ.ടി.യു ജില്ലാ സെക്രട്ടറി പി.ഗാനകുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എസ്.വി.റ്റിനിമോൾ പതാക ഉയർത്തി. യൂണിയൻ സംസ്ഥാന പ്രസിഡന്റ് കെ.പി.മേരി മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറി ഷിന്റിൽ മാത്യു സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു.