photo

ചേർത്തല: എ.ഐ.സി.സി മുൻ ജനറൽ സെക്രട്ടറി വാസുദേവ പണിക്കരുടെ 34-ാമത് ചരമ വാർഷികം ആചരിച്ചു. അനുസ്മരണ സമ്മേളനം ഡി.സി.സി പ്രസിഡന്റ് അഡ്വ.ബാബു പ്രസാദ് ഉദ്ഘാടനം ചെയ്തു.
ഡി.സി. സി ജനറൽ സെക്രട്ടറി ആർ.ശശിധരൻ അദ്ധ്യക്ഷത വഹിച്ചു.കെ.പി.സി.സി സെക്രട്ടറി ബി.ബൈജു അനുസ്മരണ പ്രഭാഷണം നടത്തി.ഐസക് മാടവന,അഡ്വ.സി.ഡി.ശങ്കർ,സജി കുര്യക്കോസ്,എൻ.ശ്രീകുമാർ ബ്ലോക്ക് പ്രസിഡന്റ് അഡ്വ.പി.ഉണ്ണികൃഷ്ണൻ,എസ്.ഗോപി കണ്ണാട്ടുകരി,തണ്ണീർമുക്കം ശിവശങ്കരൻ, ജയാമണി,ജോർജ് കാരാച്ചിറ അഡ്വ.ഡി.ദീപക് എന്നിവർ സംസാരിച്ചു.