
അമ്പലപ്പുഴ: അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന്റെ ഗോശാലയിലെ കറവ വറ്റിയ പശുക്കളേയും, കാളകളേയും സംരക്ഷിക്കാനായി ഗോ സംരക്ഷണത്തിനായി പ്രവർത്തിക്കുന്ന ധ്യാൻ ഫൗണ്ടേഷന് കൈമാറി. ധ്യാൻ ഫൗണ്ടേഷന്റെ പത്തനംതിട്ട, എറണാകുളം,കാക്കനാട് എന്നിവിടങ്ങളിലുള്ള ഗോശാലകളിൽ ഇവയേ സംരക്ഷിക്കും. ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ.അനന്തഗോപൻ ഗോക്കളെ ധ്യാൻ ഫൗണ്ടേഷൻ സെന്റർ ചീഫ് ഡോ.പ്രസന്നൻ പ്രഭാകറിന് കൈമാറി. ദേവസ്വം ബോർഡ് അസി.കമ്മിഷണർ ആർ.ഹരികുമാർ , അഡ്മിനിസ്ട്രേറ്റിവ് ഓഫിസർ ഇന്ദു കുമാരി , ക്ഷേത്ര ഉപദേശകസമിതി പ്രസിഡന്റ് മധു , സെക്രട്ടറി ഉണ്ണികൃഷണൻ അനുഗ്രഹ , വൈസ് പ്രസിഡന്റ് എൻ.ശശീന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.