
അമ്പലപ്പുഴ : കേരള സീനിയർ സിറ്റിസൺ ഫോറം അമ്പലപ്പുഴ തെക്ക് യൂണിറ്റ് വാർഷിക പൊതുയോഗം അമ്പലപ്പുഴ തെക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കവിത ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് എം. നാജ അദ്ധ്യക്ഷനായി. സംസ്ഥാന പ്രസിഡന്റ് പ്രൊഫ.എൻ.ഗോപിനാഥപിള്ള മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് എം.ശ്രീകുമാരൻ തമ്പി , ഗ്രാമപഞ്ചായത്തംഗം സുഷമ രാജീവ്, യൂണിറ്റ് സെക്രട്ടറി സി.എൻ.ചന്ദ്രമോഹനൻ പിള്ള, ഖജാൻജി എം.നാരായണൻ തുടങ്ങിയവർ പ്രസംഗിച്ചു. ഭാരവാഹികളായി എം.നാജ (പ്രസിഡന്റ്), ബി ഗോപാലകൃഷ്ണൻ നായർ ,പി .കെ വിജയൻനായർ (വൈസ് പ്രസിഡന്റുമാർ), സി.എൻ.ചന്ദ്രമോഹനൻപിള്ള (സെക്രട്ടറി) , കെ. ശശികുമാർ , കെ .ഗോവിന്ദൻകുട്ടി നായർ (ജോയിന്റ് സെക്രട്ടറിമാർ), എം. നാരായണൻ (ഖജാൻജി) എന്നിവരെ തിരഞ്ഞെടുത്തു.