അമ്പലപ്പുഴ : കെ.എസ്.ആർ.ടി.സി പെൻഷണേഴ്സ് ഓർഗനൈസേഷന്റെ ആഭിമുഖ്യത്തിൽ " മുഖ്യമന്ത്രിക്ക് കത്തയക്കൽ " സമരം നാളെ മുല്ലയ്ക്കൽ പോസ്റ്റ് ഓഫീസിൽ നടക്കും. സമരത്തിന് മുന്നോടിയായി ആലപ്പുഴ ബസ് സ്റ്റേഷൻ കേന്ദ്രീകരിച്ച് പൊതുസമ്മേളനം നടക്കും. യൂണിറ്റ് പ്രസിഡന്റ് ബേബി പാറക്കാടൻ അദ്ധ്യക്ഷത വഹിക്കും. ആലപ്പുഴ ഡി.സി.സി പ്രസിഡന്റ് ബി.ബാബുപ്രസാദ് സമ്മേളനം ഉദ്ഘാടനം ചെയ്യും.വി.രാധാകൃഷ്ണൻ,ജി.തങ്കമണി എന്നിവർ സംസാരിക്കും. തുടർന്ന് പെൻഷൻകാർ ജാഥയായി ബോട്ടുജെട്ടിക്കു പടിഞ്ഞാറുവശം മുല്ലയ്ക്കൽ പോസ്റ്റ് ഓഫീസിൽ എത്തി കാർഡുകൾ മുഖ്യമന്ത്രിക്ക് അയക്കും. ആദ്യകത്ത് യൂണിറ്റ് പ്രസിഡന്റ് ബേബി പാറക്കാടൻ അയക്കും. വി.രാധാകൃഷ്ണൻ ,ജി.തങ്കമണി , എം.പി.പ്രസന്നൻ,കെ.എം.സിദ്ധാർത്ഥൻ തുടങ്ങിയവർ നേതൃത്വം നൽകും.