photo

ആലപ്പുഴ: കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് അസോസിയേഷൻ (കെ.എസ്.എസ്.പി.എ) മുൻ സംസ്ഥാന പ്രസിഡന്റ് കെ.കരുണാകരൻ പിള്ളയുടെ അനുസ്മരണം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്നു. ഡി.സി.സി ഓഫീസിൽ നടന്ന അനുസ്മരണ സമ്മേളനം കെ.എസ്.എസ്.പി.എ സംസ്ഥാന സെക്രട്ടറി ആർ.കുമാരദാസ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സി.വി.ഗോപി അദ്ധ്യക്ഷത വഹിച്ചു. കണിശ്ശേരി മുരളി, ബി.ഹരിഹരൻനായർ, സി.വിജയൻ, പി.മേഘനാഥൻ, ഡി.ബാബു, എ.എ.ജലീൽ, ചന്ദ്രൻ, കെ.ജെ.ജോയി, സോളമൻ, പ്രകാശൻ, വിജയനാചാരി എന്നിവർ സംസാരിച്ചു.