ambala

അമ്പലപ്പുഴ : പഴയ നടക്കാവ് റോഡിൽ പുന്നപ്ര എൻ.എസ്.എസ് യു.പി സ്ക്കൂൾ ജംഗ്ഷനിൽ നിയന്ത്രണം തെറ്റിയ കാർ ബൈക്കിലിടിച്ച് ദമ്പതികൾക്ക് പരിക്കേറ്റു. പുന്നപ്ര വടക്ക് കപ്പക്കട പത്തിൽപ്പാലത്തിന് സമീപം പുതുവൽ പുത്തൻ വീട്ടിൽ ജോസ് മോൻ ( 39) ,ഭാര്യ ഡെഫി (29) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച വൈകിട്ടായിരുന്നു അപകടം. കാർ ബൈക്കിൽ തട്ടിയതിനു ശേഷം പോസ്റ്റിലിടിച്ചാണ് നിന്നത്. നാലും കൂടിയ ഈ ജംഗ്ഷനിൽ ഇപ്പോൾ അപകടം പതിവാണ്.