
ആലപ്പുഴ: നഗരസഭ സ്റ്റേഡിയം വാർഡിൽ ആഞ്ഞിലിപ്പറമ്പ് റോഡും കലുങ്കും പണിപൂർത്തിയാക്കി പെരുന്നാൾ സമ്മാനമായി വാർഡിനു സമർപ്പിച്ചു.
തെളിനീരൊഴുകും നവകേരളം പദ്ധതിയുടെ ഭാഗമായി ആഴം കൂട്ടി വൃത്തിയാക്കിയ റാണി തോട്ടിലെ നീരൊഴുക്കിന് തടസ്സമായിരുന്ന കലുങ്കാണ് പുനർനിർമ്മിച്ചത്.
വാർഡ് കൗൺസിലർ ബി.അജേഷിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ആലപ്പുഴ നഗരസഭ അദ്ധ്യക്ഷ സൗമ്യരാജ് ഉദ്ഘാടനം നിർവ്വഹിച്ചു. വൈസ് ചെയർമാൻ പി.എസ്.എം ഹുസൈൻ, പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി അദ്ധ്യക്ഷൻ കെ.ബാബു, വലിയമരം വാർഡ് കൗൺസിലർ നസീർ പുന്നയ്ക്കൽ, എൽ.സി സെക്രട്ടറി ടി.ബി ഉദയൻ, വാർഡ് വികസന സമിതി സെക്രട്ടറി ജി. സതീഷ്‌കുമാർ, ശ്രീജിത്ത്, സുഗുണൻ, ബിബിൻ, വിജയരാജു, കോൺട്രാക്ടർ ഷൈബു കെ ജോൺ എന്നിവർ പങ്കെടുത്തു.