ആലപ്പുഴ: അപ്പെക്സ് അക്കാദമി (നീലിമ വിദ്യാഭവൻ) പ്ലസ് വൺ സയൻസ് ബ്രിഡ്ജ് കോഴ്സിലേക്ക് അഡ്മിഷൻ ആരംഭിച്ചു. എസ്. എസ്.എൽ.സി പരീക്ഷ എഴുതിയ വിദ്യാർത്ഥികൾക്കായി പ്ലസ് വൺ സയൻസിലെ ഫിസിക്സ്, കെമിസ്ട്രി, ബയോളജി, കണക്ക് വിഷയങ്ങളെ ആസ്പദമാക്കി നീലിമ വിദ്യാഭവന്റെ ഭാഗമായ അപെക്സ് എൻട്രൻസ് അക്കാദമിയിൽ ബ്രിഡ്ജ് കോഴ്സ് ആരംഭിക്കുന്നത്. പ്ലസ് വൺ സയൻസിലെ പാഠഭാഗങ്ങൾക്കൊപ്പം എൻട്രൻസ് പരിശീലനവും നൽകുന്നു. 9 ന് ആരംഭിക്കുന്ന ക്ലാസുകൾ മേയ് - ജൂൺ മാസങ്ങളിലായാണ് നടക്കുന്നത്. മൂന്ന് ലെവലുകളിലായി ക്ലാസുകൾ ക്രമീകരിച്ചിരിക്കുന്നു. ബേസിക് ലവൽ, സിലബസ് ഒാറിയന്റഡ ലവൽ, എൻട്രൻസ് ലവൽ എല്ലാ ദിവസവും നടക്കുന്ന പരീക്ഷകൾ,മൂല്യനിർണയം, മാസത്തിൽ രണ്ടു തവണ പേരെന്റ്സ് മീറ്റിംഗ്, കേരളത്തിലെ പ്രഗത്ഭരായ അദ്ധ്യാപകരുടെ ക്ലാസുകൾ, മോഡറേറ്റെഡ് ഫീസ് സ്ട്രക്ചർ എന്നിവ പ്രത്യേകതയാണ്. വിദ്യാർത്ഥികളുടെ പ്ലസ് വണിലേക്കുള്ള തുടർ പഠനത്തേയും JEE, NEET, KEAM എന്നിവയ്ക്ക് വേണ്ടിയുള്ള തയ്യാറെടുപ്പിനും ഇത് പ്രയോജനമാകും. ഫോൺ: 9142141100, 8547013197.