മുതുകുളം : എസ്. എൻ.ഡി.പി യോഗം മുതുകുളം തെക്ക് 305-ാം നമ്പർ ശാഖയിൽ ശീനായണ ഗുരു പ്രതിമയുടെ 28-ാമത് പ്രതിഷ്ഠാ വാർഷികം ഇന്ന് നടക്കും. ആചാര്യൻ ടി. പി.രവീന്ദ്രന്റെ മുഖ്യകാർമ്മികത്തിൽ രാവിലെ 5 മുതൽ നിർമാല്യദർശനം ,അഷ്ടദ്രവ്യ ഗണപതി ഹോമം,കലശം,കലശാഭിഷേകം,ഗുരുപൂജ,ഗുരുപുഷ്പാഞ്ജലി. 7ന് ശാഖായോഗം പ്രസിഡന്റ് പി.കെ.അനന്തകൃഷ്ണൻ പതാക ഉയർത്തും. 9 ന് ശാഖായോഗം വനിതാ സംഘം ഗുരുദേവ കൃതികൾ ആലപിക്കും. 10 ന്ശിവഗിരി ശ്രീനാരായണ ധർമസംഘം മുൻ പ്രസിഡന്റ് പത്മശ്രീ വിശുദ്ധാനന്ദ സ്വാമികളെ പൂർണ കുംഭം നൽകി സ്വീകരിക്കും. തുടർന്ന് സ്വാമികളും ആചാര്യൻ ടി.പി.രവീന്ദ്രനും അനുഗ്രഹ പ്രഭാഷണം നടത്തും. ഉച്ചയ്ക്ക് ഒന്നിന് അന്നദാനം. വൈകിട്ട് 3.45 മുതൽ 6.30 വരെ സർവ്വദോഷശാന്തി മഹാ ഗുരു ഹോമവും സർവൈശ്വര്യ വിളിക്കുപൂജയും. 6.30ന് ദീപാലങ്കാരത്തോടുകൂടി ദീപാരാധന.