bjp-fund

കുട്ടനാട് : ബി.ജെ.പി ജില്ലാ കമ്മറ്റി പുതുതായി നിർമ്മിക്കുന്ന ഓഫിസിന്റെ നിർമ്മാണത്തിനുള്ള ജനകീയ ഫണ്ട് ശേഖരണത്തിന്റെ കുട്ടനാട് മണ്ഡലംതല ഉദ്ഘാടനം ജോർജ്ജ് മാത്യു വാച്ചപ്പറമ്പിൽ നിർവ്വഹിച്ചു . ബി.ജെ.പി കുട്ടനാട് മണ്ഡലം പ്രസിഡന്റ്‌ ജി.വിനോദ് ആദ്യതുക സ്വീകരിച്ചു. മണ്ഡലം ജനറൽ സെക്രട്ടറി അഭിജിത്ത് കെ.എസ്, കർഷമോർച്ച ജില്ല ജനറൽ സെക്രട്ടറി എം.ആർ. സജീവ്, ഒബിസി മോർച്ച മണ്ഡലം പ്രസിഡന്റ്‌ ആർ.പി.സുരേഷ് എന്നിവർ പങ്കെടുത്തു .