
അമ്പലപ്പുഴ: തകഴി ശങ്കരമംഗലത്ത് തകഴി ശിവശങ്കരപിള്ളയുടെ നാമധേയത്തിൽ സ്ഥാപിക്കുന്ന മ്യൂസിയത്തിന്റെ നിർമ്മാണോദ്ഘാടനം മന്ത്രി സജി ചെറിയാൻ നിർവ്വഹിച്ചു.
തകഴി സ്മാരകം പൂർണ്ണമായും സാംസ്ക്കാരിക വകുപ്പിന് കീഴിലേക്ക് മാറ്റുമെന്നും സ്മാരകത്തിന് ആവശ്യമായ ഗ്രാന്റ് അനുവദിക്കുമെന്നും ജി.സുധാകരൻ സ്മാരക സമിതിയുടെ ചെയർമാനായി തുടരുമെന്നുംഅദ്ദേഹം പറഞ്ഞു. യോഗത്തിൽ സ്മാരക സമിതി ചെയർമാൻ ജി.സുധാകരൻ അദ്ധ്യക്ഷനായി.തോമസ് കെ തോമസ് എം.എൽ.എ മുഖ്യാതിഥിയായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജീൻസി ജോളി, സ്മാരക സമിതി വൈസ് ചെയർമാൻ പ്രൊഫ.എൻ.ഗോപിനാഥപിള്ള, ഡോ. ബാലകൃഷ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു. സ്മാരക സമിതി സെക്രട്ടറി കെ.ബി. അജയകുമാർ സ്വാഗതവും തകഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. അജയകുമാർ നന്ദിയും പറഞ്ഞു