ചേർത്തല: തണ്ണീർമുക്കം ഞെട്ടയിൽ അന്നപൂർണ്ണേശ്വരി ക്ഷേത്രത്തിലെ ഉത്സവം 6 മുതൽ 12 വരെ നടക്കും.6ന് രാവിലെ അഷ്ടദ്രവ്യ ഗണപതി ഹോമം,7ന് നവകം പഞ്ചഗവ്യം,കലശാഭിഷേകം,8ന് തിരുവൂട്ട് സേവ,8ന് നാരായണീയപാരായണം,വൈകിട്ട് 4ന് കൊടിക്കയർ വരവ്,6.30ന് ഭാസ്ക്കരൻ തന്ത്രിയുടെ മുഖ്യകാർമ്മികത്വത്തിൽ കൊടിയേറ്റ്,തുടർന്ന് കൊടിയേറ്റ് സദ്യ. 7.30ന് നൃത്തനൃത്യങ്ങൾ. 7ന് രാവിലെ 7ന് നവകം പഞ്ചഗവ്യം,വൈകിട്ട് 7.30ന് കഥാപ്രസംഗം. 8ന് രാവിലെ 8.30ന് പന്തീരടിപൂജ തുടർന്ന് ശ്രീഭൂതബലി, കാവടി ഘോഷയാത്ര, എസ്.എൻ.ഡി.പി 572-ാം നമ്പർ ശാഖയിൽ നിന്ന് കാവടി അഭിഷേകം,7.30ന് ആലപ്പി സംസ്കൃതി അവതരിപ്പിക്കുന്ന ഹൃദയഗീതങ്ങൾ. 9ന് രാവിലെ 7ന് കലശാഭിഷേകം,9ന് ശ്രീഭൂതബലി,തളിച്ചുകൊട,സർപ്പംപാട്ട്,വൈകിട്ട് 7.30ന് സംഗീതസദസ്,രാത്രി 9ന് നൃത്തസന്ധ്യ. 10ന് രാവിലെ 10നും 10.40നും മദ്ധ്യേ പട്ടുംതാലിയും ചാർത്ത്,11ന് ഓട്ടൻതുള്ളൽ,വൈകിട്ട് 7ന് പൂമൂടൽ,7.15ന് തിരുവാതിര,രാത്രി 8ന് നാടകം. 11ന് തെക്കേ ചേരുവാര പൂരം ഉത്സവം,രാവിലെ 8.30ന് ശ്രീബലി,9ന് ദേശതാലപ്പൊലി,വൈകിട്ട് 4.30ന് കാഴ്ചശ്രീബലി,7ന് ദീപാരാധന,ദീപക്കാഴ്ച,രാത്രി 8.30ന് ഗാനമേള. 12ന് ഉത്രം ആറാട്ട് ഉത്സവം,രാവിലെ 8.30ന് ശ്രീബലി,9ന് ദേശ പണത്താലപ്പൊലി,ഉച്ചയ്ക്ക് 2.30ന് ആറാട്ട് പുറപ്പാട്,തുടർന്ന് ആറാട്ട് എതിരേൽപ്പ്,കാഴ്ചശ്രീബലി,വലിയകാണിക്ക,വൈകിട്ട് 5ന് അരിക്കൂത്ത് വഴിപാട്,7ന് ദീപാരാധന,ദീപക്കാഴ്ച,വെടിക്കെട്ട്.,രാത്രി 8.30ന് ഇപ്റ്റ നാട്ടരങ്ങ് അവതരിപ്പിക്കുന്ന നാടൻപാട്ട്.