ചേർത്തല:വാരണം പുളിക്കൽചിറ ശ്രീനാരായണ സന്ദേശസമിതിയിൽ ഗുരുദേവക്ഷേത്ര സമർപ്പണവും പ്രതിഷ്ഠയും നാലു മുതൽ ആറുവരെ നടക്കും.4ന് ഉച്ചയ്ക്ക് 2.30ന് എസ്.എൻ.ഡി.പി യോഗം വാരണം ദേശസേവിനി 702-ാം നമ്പർ ശാഖാമന്ദിരത്തിൽ നിന്നും വിഗ്രഹ ഘോഷയാത്ര.വൈകിട്ട് 6ന് വിഗ്രഹ സ്വീകരണം.6.30ന് റജി അമയന്നൂർ പ്രഭാഷണം നടത്തും.
5ന് രാവിലെ ആലുവ അദ്വൈതാശ്രമം തന്ത്രി ജയൻതന്ത്രിയുടെ മുഖ്യകാർമ്മികത്വത്തിൽ ഗുരുപൂജ,ശാന്തിഹവനം,ഗണപതിഹോമം,12.30ന് ഗുരുപൂജ,തുടർന്ന് ഗുരുപ്രസാദവിതരണം, വൈകിട്ട് 7.30ന് ഗുരുദേവമാഹാത്മ്യ പ്രഭാഷണം.6ന് രാവിലെ 7.30ന് ബ്രഹ്മകലശപൂജ,9.50നും 10.20നും മദ്ധ്യേ സ്വാമി ശിവസ്വരൂപാനന്ദ പഞ്ചലോഹ വിഗ്രഹ പ്രതിഷ്ഠ നടത്തും. എ.വി.സഹദേവൻ ജോത്സ്യർ ദീപപ്രകാശനം നടത്തും. അഡ്വ.ടി.പി.ദയാനന്ദൻ ആദ്യ കാണിക്ക സമർപ്പിക്കും. 11.30ന് നടക്കുന്ന ക്ഷേത്ര സമർപ്പണ സമ്മേളനത്തിൽ സ്വാമി ശിവസ്വരൂപാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തും. സെക്രട്ടറി പി.എം.ഷിബു അദ്ധ്യക്ഷനാകും.ചിത്രാദേവി നടപ്പന്തൽ സമർപ്പിക്കും. ക്ഷേത്രം ശാന്തി എ.വി.നടരാജൻ,സ്ഥപതി കെ.എസ്. പ്രകാശൻ ആചാരി,ശില്പിജയ്മോൻ അയ്യപ്പഞ്ചേരി എന്നിവരെ ആദരിക്കും.