photo

ചേർത്തല:ഭർത്താവിനോടൊപ്പം ബൈക്കിൽ സഞ്ചരിച്ച യുവതി കാറിടിച്ച് മരിച്ചു. ഒപ്പമുണ്ടായിരുന്ന മകന് പരിക്കേറ്റു. പള്ളിത്തോട് ചേലേകാട്ട് പ്രിനീഷിന്റെ ഭാര്യ ത്രേസ്യാമ്മ (ബിനു-40) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി ചേർത്തല വേളോർവട്ടം ക്ഷേത്രത്തിനു സമീപമായിരുന്നു അപകടം. പരിക്കേറ്റ മകൻ റെയാലിനെ (4) എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പള്ളിത്തോട്ടിൽ നിന്ന് ചേർത്തലയ്ക്കു വരികയായിരുന്ന ബൈക്കിൽ എതിർ ദിശയിൽ നിന്നെത്തിയ കാർ ഇടിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. റോഡിൽ വീണ് തലയ്ക്ക് ഗുരുതര പരിക്കേ​റ്റ ത്രേസ്യാമ്മ തത്ക്ഷണം മരിച്ചു. സംസ്‌ക്കാരം നടത്തി. മകൾ: ലെന.