s

മാവേലിക്കര : പയ്യന്നൂരിൽ നടന്ന 37ാമത് സംസ്ഥാന ജൂനിയർ ടെന്നിക്കോയ് ചാമ്പ്യൻഷിപ്പിൽ ആലപ്പുഴ ജില്ലാ ടീം ഓവറോൾ ചാമ്പ്യന്മാരായി . കോഴിക്കോടിനാണ് രണ്ടാം സ്ഥാനം. ബോയ്സ് വിഭാഗത്തിൽ ആലപ്പുഴ ഒന്നും കോഴിക്കോട് രണ്ടും കോട്ടയം മൂന്നും സ്ഥാനം നേടി. പെൺകുട്ടികളിൽ തൃശൂർ ഒന്നും കോഴിക്കോട് രണ്ടും ആലപ്പുഴ മൂന്നും സ്ഥാനം നേടി. ടെന്നിക്കോയ് അസോസിയേഷൻ ജില്ലാ രക്ഷാധികാരി എൻ.ഹരിഹരൻപിള്ള, ജില്ലാ പ്രസിഡന്റ് സന്തോഷ് ജോസഫ് കൊച്ചുപറമ്പിൽ, പരിശീലകരായ എ.അനീഷ്, എം.ജി.ലക്ഷ്മൺ, മനു എസ്.പിള്ള, പ്രിജിൻ പ്രസാദ്, എ.വിദ്യ എന്നിവർ ടീം അംഗങ്ങളെ അനുമോദിച്ചു.