അമ്പലപ്പുഴ : ശിവഗിരിമഠം ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി​ സച്ചിദാനന്ദ നയിക്കുന്ന ശ്രീനാരായണദിവ്യപ്രബോധനവും ധ്യാനവും വിജയിപ്പിക്കുന്നതിന് ഗുരുധർമ്മപ്രചാരണസഭ അമ്പലപ്പുഴ മണ്ഡലം കമ്മിറ്റി തീരുമാനിച്ചു. പുന്നപ്ര നാലുപുരയ്ക്കൽ ക്ഷേത്രാങ്കണത്തിൽ 17,18,19 തീയതികളിലാണ് ധ്യാനം. അമ്പലപ്പുഴ മണ്ഡലം കൺവൻഷൻ ശിവഗിരിമഠം മാതൃസഭ കേന്ദ്രസമിതി സെക്രട്ടറി സരോജിനി കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പി.ടി.മധു അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി ജി.പീതാംബരൻ സ്വാഗതം പറഞ്ഞു. ആർ.പ്രസന്നകുമാർ, വി.സി.അനിൽകുമാർ, ജി.പൊന്നപ്പൻ, ഡി.ഭാർഗവൻ, എസ്.വിനോദൻ, ഷൈലജ സനൽകുമാർ, ബി.കനകമ്മ, ബാബുക്കുട്ടൻ വെള്ളാപ്പള്ളി, ദേവരാജൻ കല്ലൂപ്പറമ്പിൽ, പി.വി.മോഹനൻ, എൻ.കെ.മുരളീധരൻ എന്നിവർ സംസാരിച്ചു. കെ.ഗംഗാധരൻ നന്ദി പറഞ്ഞു.