ആലപ്പുഴ: കോന്നി മെഡിക്കൽ കോളേജിലെ മെഡിസിൻ വിഭാഗം മേധാവി ഡോ.ബി.പത്മകുമാർ രചിച്ച 'പാഠം ഒന്ന് ആരോഗ്യം' എന്ന പുസ്തകത്തിന്റെ പ്രകാശനം ഇന്ന് നടക്കും. രാവിലെ 9ന് ജവഹർ ബാലഭവനിൽ മന്ത്രി സജി ചെറിയാൻ അക്ഷരലക്ഷം പരീക്ഷാ ഒന്നാം റാങ്ക് ജേതാവ് കാർത്ത്യായനി അമ്മ, ബാലസാഹിത്യ ഇൻസ്റ്റിട്ട്യൂട്ട് ഡയറക്ടർ പള്ളിയറ ശ്രീധരൻ എന്നിവർക്ക് പുസ്തകം കൈമാറി പ്രകാശനം നിർവഹിക്കും. എച്ച്.സലാം എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. ഡോ.ബി.പത്മകുമാർ പുസ്തക പരിചയം നടത്തും. സെബാസ്റ്റ്യൻ പള്ളിത്തോട്, പ്രൊഫ.അമൃത, എസ്.വാഹിദ് തുടങ്ങിയവർ പങ്കെടുക്കും. തുടർന്ന് ജവഹർ ബാലഭവനിലെ വിദ്യാർത്ഥികളുടെ കലാപരിപാടികൾ അരങ്ങേറും.