അമ്പലപ്പുഴ: അമ്പലപ്പുഴ കുഞ്ചൻ നമ്പ്യാർ സ്മാരക സമിതിയുടെ നേതൃത്വത്തിൽ കുഞ്ചൻ നമ്പ്യാർ ദിനാഘോഷം ഇന്ന് വൈകിട്ട് 5 ന് നടക്കും.കുഞ്ചൻ നമ്പ്യാർ പുരസ്കാര സമർപ്പണവും സാംസ്ക്കാരിക സമ്മേളനവും മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും. സമിതി ചെയർമാൻ ഡോ.പള്ളിപ്പുറം മുരളി അദ്ധ്യക്ഷനാകും.എച്ച്. സലാം എം. എൽ .എ മുഖ്യാതിഥിയാകും. രാവിലെ 10 ന് കുഞ്ചൻ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തും. വൈകിട്ട് 3ന് കവി സമ്മേളനത്തിൽ ഡോ.അമൃത അദ്ധ്യക്ഷയാകും. മികച്ച തുള്ളൽ കലാകാരനുള്ള കുഞ്ചൻ നമ്പ്യാർ പുരസ്കാരം മന്ത്രി സജി ചെറിയാനിൽ നിന്ന് പി .കെ. രാമൻകുട്ടി നായർ ഏറ്റുവാങ്ങും.