ആലപ്പുഴ : നൂതന ഡിജിറ്റൽ സർവേ സാങ്കേതികവിദ്യയായ കണ്ടിന്യൂയസ്ലി ഓപ്പറേറ്റിംഗ് റഫറൻസ് സ്റ്റേഷന്റെ (കോർസ്) സംസ്ഥാനതല ഉദ്ഘാടനം മന്ത്രി കെ. രാജൻ നാളെ നിർവ്വഹിക്കും. ഉച്ചയ്ക്ക് 12ന് പുന്നപ്ര ഡോ. അംബേദ്കർ മെമ്മോറിയൽ ഗവ.മോഡൽ റസിഡൻഷ്യൽ സ്‌കൂളിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി സജി ചെറിയാൻ അദ്ധ്യക്ഷത വഹിക്കും. എച്ച്. സലാം എം.എൽ.എ മുഖ്യാതിഥിയാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി രാജേശ്വരി, സർവ്വേ- ഭൂരേഖാ ഡയറക്ടർ എസ്.സാംബശിവ റാവു, ലാൻഡ് റവന്യൂ കമ്മീഷണർ കെ. ബിജു, ജില്ലാ കളക്ടർ ഡോ.രേണുരാജ്, സർവേ ഒഫ് ഇന്ത്യ കേരള- ലക്ഷദ്വീപ് ജി.ഡി.സി ഡയറക്ടർ പി.വി.രാജശേഖരൻ, അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഷീബ രാകേഷ് തുടങ്ങിയവർ പങ്കെടുക്കും.