ambala

അമ്പലപ്പുഴ :കെ.എസ്.ഇ.ബിയിലെ ഹിതപരിശോധനയിൽ ചരിത്ര വിജയം നേടിയ കെ.എസ്.ഇ.ബി വർക്കേഴ്സ് അസോസിയേഷൻ വിജയ ദിനം ആഘോഷിച്ചു. ആലപ്പുഴ വൈദ്യുതി ഭവനു മുന്നിൽ നടത്തിയ ആഘോഷം സി .ഐ. ടി .യു ജില്ലാ പ്രസിഡന്റ് എച്ച് .സലാം എം.എൽ.എ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ ഡിവിഷൻ പ്രസിഡന്റ് കെ. എസ്.പ്രദീപ് അദ്ധ്യക്ഷനായി. സംസ്ഥാന വൈസ് പ്രസിഡന്റ് കെ. രഘുനാഥ്, സംസ്ഥാന കമ്മിറ്റിയംഗം കെ.എച്ച്. ലേഖ, , ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന ഭാരവാഹി ആർ. ബാബു, സി.ഐ.ടി.യു അമ്പലപ്പുഴ ഏരിയ സെക്രട്ടറി ജെ. ജയകുമാർ, ജി. മോനി എന്നിവർ സംസാരിച്ചു. ഡിവിഷൻ സെക്രട്ടറി രാജശേഖരൻ സ്വാഗതം പറഞ്ഞു.