കായംകുളം: കർണ്ണാടക സംഗീത ചക്രവർത്തി ത്യാഗരാജ സ്വാമികളുടെ 255 - ാം ജയന്തി പുതിയവിള ഹരിമുരളീ സംഗീതാലയത്തിന്റെ ആഭിമുഖ്യത്തിൽ ആഘോഷിച്ചു. ബി.ജെ.പി ജില്ലാ കമ്മറ്റിയംഗം വി.പ്രദീപ് ഉദ്ഘാടനം ചെയ്തു.അദ്ധ്യാപക അവാർഡ് ജേതാവ് മാങ്കുളം ജി.കെ നമ്പൂതിരി മുഖ്യപ്രഭാഷണം നടത്തി. ബിനു സുകുമാരൻ ,രവീണാ തോമസ്, ബിനു സദാനന്ദൻ ,ഷാരോൺ, അരുൺ തുടങ്ങിയവർ സംസാരിച്ചു. മാങ്കുളം ശ്രീകുമാരി , ഹരിഗോവിന്ദ് എന്നിവരുടെ നേതൃത്വത്തിൽ ശാസ്ത്രീയ സംഗീതാർച്ചന നടന്നു.