kodiyett

മാന്നാർ : കുട്ടംപേരൂർ ശ്രീ ശുഭാനന്ദാദർശാശ്രമത്തിൽ ശുഭാനന്ദ ഗുരുദേവന്റെ 140-ാമത് പൂരം ജന്മനക്ഷത്രം മഹാമഹത്തിന് കൊടിയേറി. ആശ്രമപൂജാരി മണിക്കുട്ടൻ കൊടിയേറ്റ് നിർവഹിച്ചു. ഗുരുവായൂർ ദേവസ്വം ബോർഡ് മുൻ അഡ്മിനിസ്ട്രേറ്റർ വേണുഗോപാൽ മുഖ്യ പ്രഭാഷണം നടത്തി. ഇന്ന് വൈകിട്ട് 8ന് സലാം മുസ്ലിയാർ മാന്നാർ ആത്മീയ പ്രഭാഷണം നടത്തും. തുടർന്നുള്ള ദിവസങ്ങളിൽ ആറ്റിങ്ങൽ കുടുംബ കോടതി ജഡ്ജി എസ്.സുരേഷ് കുമാർ, കുട്ടമ്പേരൂർ ഓർത്തഡോക്സ് ചർച്ച് വികാരി ഫാ.ടി.എസ് നൈനാൻ, മുട്ടേൽ സെന്റ് മേരീസ് ഓർത്തഡോക്സ് ചർച്ച് വികാരി ഫാദർ മത്തായി കുന്നിൽ, ഹിന്ദു ഐക്യവേദി സംസ്ഥാന കമ്മിറ്റിയംഗം വിനോദ് ഉമ്പർനാട്, ബാലഗോകുലം ചെങ്ങന്നൂർ മേഖല ഉപാദ്ധ്യക്ഷൻ വേണു ജി.സുകൃതം ചെറിയനാട് തുടങ്ങിയവർ ആത്മീയ പ്രഭാഷണങ്ങൾ നടത്തും. മെയ് 11 പൂരം തിരുനാളിൽ രാവിലെ 5 ന് ഗുരുപൂജ, ഗുരുദക്ഷിണ, സമൂഹാരാധന, 11.30 ന് എതിരേൽപ്പ് തുടർന്ന് നേർച്ച സമർപ്പണം. ഉച്ചക്ക് 12ന് മലങ്കര ഓർത്തഡോക്സ് സഭ നിരണം ഭദ്രാസനാധിപൻ ഡോ.യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത ആത്മീയ പ്രഭാഷണം നിർവഹിക്കും. വൈകിട്ട് ഒൻപതിന് ഭക്തിഗാനസുധ . പുലർച്ചെ അഞ്ചിന് ശാന്തിധനാർപ്പണം, കൊടിയിറക്ക്, ലോകശാന്തി പ്രാർത്ഥന എന്നിവയോടെ പൂരം ജൻമനക്ഷത്ര മഹാമഹം സമാപിക്കും.