ph

കായംകുളം: എസ്‌.എഫ്‌.ഐ ജില്ലാ സമ്മേളനം കായംകുളത്ത് തുടങ്ങി. ജി.ഡി.എം ഓഡിറ്റോറിയത്തിൽ ജില്ലാ പ്രസിഡന്റ്‌ ജെഫിൻ സെബാസ്റ്റ്യൻ പതാക ഉയർത്തിതോടെയാണ്‌ രണ്ടു ദിവസത്തെ സമ്മേളനത്തിന്‌ തുടക്കമായത്‌. സമ്മേളനം ഇന്ന് സമാപിക്കും.
പ്രതിനിധി സമ്മേളനം അഖിലേന്ത്യാ പ്രസിഡന്റ്‌ വി പി സാനു ഉദ്‌ഘാടനം ചെയ്തു. ഭാവി തലമുറയ്ക്കു വേണ്ടിയാണ്‌ നവകേരള നിർമ്മാണമെന്ന്‌ സാനു പറഞ്ഞു. അമ്പതു വർഷം ഇവിടെ ജീവിച്ചവരല്ല, ഇനിയും അരനൂറ്റാണ്ടിലേറെ ജീവിക്കേണ്ടവരാണ്‌ രാജ്യത്തിന്റെ ഭാവി തീരുമാനിക്കേണ്ടതെന്ന്‌ മഹാത്മാ ഗാന്ധി പറഞ്ഞിട്ടുണ്ട്‌. നവകേരള നിർമ്മാണത്തിന്റെ ആശയ അടിത്തറയും ഇതു തന്നെയാണന്നും അദ്ദേഹം പറഞ്ഞു.

ജെഫിൻ സെബാസ്റ്റ്യൻ അധ്യക്ഷനായി. കൃഷ്ണേന്ദു രക്തസാക്ഷി പ്രമേയവും എസ്‌.സച്ചു അനുശോചന പ്രമേയവും അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറി എ.എ.അക്ഷയ്‌ പ്രവർത്തന റിപ്പോർട്ടും സംസ്ഥാന സെക്രട്ടറി അഡ്വ. കെ.എം.സച്ചിൻദേവ്‌ എം.എൽ.എ സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. സ്വാഗതസംഘം ചെയർമാൻ അഡ്വ. കെ. എച്ച്‌.ബാബുജാൻ സ്വാഗതവും ട്രഷറർ പി.അരവിന്ദാക്ഷൻ നന്ദിയും പറഞ്ഞു.
ഇന്ന് ചർച്ചയ്ക്കുള്ള മറുപടി, റിപ്പോർട്ട്‌ അംഗീകരിക്കൽ, പുതിയ കമ്മിറ്റി തിരഞ്ഞെടുപ്പ്‌, സംസ്ഥാന സമ്മേളന പ്രതിനിധി തിരഞ്ഞെടുപ്പ്‌ എന്നിവ നടക്കും. വൈകിട്ട്‌ 3.30ന്‌ മേടമുക്കിൽ നടക്കുന്ന പൊതു സമ്മേളനം സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ്‌ അംഗം എം.സ്വരാജ്‌ ഉദ്‌ഘാടനം ചെയ്യും.